രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത്. 

കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ ചൊവ്വ ധര്‍മസമാജം സ്‍കൂളിനടത്ത് താമസിക്കുന്ന സുജിത് നാരയണനാണ് (55) മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്‍ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് കരുതുന്നത്. അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.