സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളിയാണ് മരിച്ചത്. 

മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതയായി. പത്തനംതിട്ട കോന്നി മങ്ങാരം അലങ്കാരത്തു വീട്ടിൽ സജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. ഏറെക്കാലമായി സുഹാറിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്‌ട്രോക് ബാധിച്ചതിനെ തുടര്‍ന്ന് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് ഇസ്മായിൽ റാവുത്തർ, മാതാവ്: പരേതയായ ഫാത്തിമ ബീവി. സഹോദരി: റംല.

Read Also -  ജോലി കഴിഞ്ഞ ശേഷം റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം