നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മസ്‍കത്ത്: പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു. കുരമ്പാല സൗത്തില്‍ താമസിക്കുന്ന മനോജ് (46) ആണ് മസ്‍കത്തില്‍ മരിച്ചത്. പിതാവ് - പെരുമ്പുളിയ്ക്കല്‍ കളിക്കല്‍ ഗോപാലകൃഷ്ണക്കുറുപ്പ്. ഭാര്യ - റാണി ആര്‍ നായര്‍. മക്കള്‍ - പൂജ, ശ്രേയ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മസ്‍തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: മസ്‍തിഷ്‍കാഘാതം ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാര്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
30 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സാലി നിസാര്‍, അല്‍ വാജിഹ് ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് ബഹ്റൈനില്‍ താമസിച്ചിരുന്നത്. മകള്‍ നസിയ നിസാര്‍ ഏഷ്യന്‍ സ്‍കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കമ്പനി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
