മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്‍താഖിൽ (Rustaq) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റുസ്‍താഖിൽ കൺസ്‍ട്രക്ഷൻ മേഖലയിൽ ജോലി ചെയ്‍തുവരികയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാതാവ്: സരസ്വതി അമ്മ. ഭാര്യ: അനില ആനന്ദൻ. മകൻ: ഉണ്ണി (എഞ്ചിനീയറിങ് വിദ്യാർത്ഥി), നന്ദു. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും