സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റലിൽവെച്ച് ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം.

സലാല: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പാലക്കാട്, മണ്ണാർക്കാട് അരിയൂർ സ്വദേശി രാജഗോപാലൻ നീരംഗലതൊടി (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റലിൽവെച്ച് ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം. ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ, മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സലാല കൈരളി സെന്റർ ശാഖ അംഗമായിരുന്നു.