ഡ്രൈവറായ ഷിജില്‍ ഓടിച്ചിരുന്ന ട്രക്ക് ഖസബില്‍ വെച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. 

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്.

ഒമാനിലെ ഒരു കമ്പനിയില്‍ ഏറെ നാളായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു ഷിജില്‍. അദ്ദേഹം ഓടിച്ചിരുന്ന ട്രക്ക് ഖസബില്‍ വെച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഭാര്യ - അമൃത. മകള്‍ - ശിവാത്മിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

രണ്ടുമാസം മുമ്പ് സൗദിയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലയച്ചു
റിയാദ്: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. ഹായിലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലക്‌നോ സ്വദേശി ഇമ്രാന്‍ അലിയുടെ (28) മൃതദേഹമാണ് സാമൂഹികപ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടില്‍ അയച്ചത്. 

അസുഖ ബാധിതനായി ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലക്‌നോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (എസ്.ഡി.പി.ഐ) ലക്‌നോ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി.

സൗദി അറേബ്യയിൽ റോഡ് സൈഡിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതരുടെ നിര്‍ദേശം

പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം
റിയാദ്: സൗദി അറേബ്യയിൽ ഗാര്‍ഹിക തൊഴിലാളികളുടെ വിസയില്‍ ജോലി ചെയ്യുന്നവർക്ക്​, നാല് കാരണങ്ങളില്‍ ഒന്നുണ്ടെങ്കിൽ സ്‍പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാം. നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽ ദാതാവിന്റെ പേരിലേക്ക് സ്‍പോൺസർഷിപ്പ് മാറാൻ അനുവദിക്കുന്ന പരിഷ്കരണങ്ങളുടെ കൂട്ടത്തിലാണ് ഫൈനൽ എക്സിറ്റിനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. ജൂൺ 28ന്​മാനവ - വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ്​ ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത്.