നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്‌കറ്റില്‍ എത്തിയത്.
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. പൊന്നാനി സ്വദേശി മാവുംകുന്നത്ത് നജീബ് (53) ആണ് ഹൃദയാഘാതം മൂലം മസ്‌കറ്റിലെ താമസസ്ഥലത്ത് മരിച്ചത്. നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്‌കറ്റില്‍ എത്തിയത്. പിതാവ്: മുഹമ്മദ്, മാതാവ്: റുഖിയ, ഭാര്യ: ഫൗസിയ നജീബ്.
Read Also - ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു
വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: റിയാദിലെ വർക്ഷോപ്പിൽ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി മാമൂട്ടിൽ സുകുമാരൻ സുദീപ് (55) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ്. വാഹനങ്ങളുടെ ഓയിൽ മാറ്റുന്ന ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമുണ്ടായി പെട്ടെന്ന് മരണം സംഭവിച്ചു.
മൃതദേഹം സമീപത്തെ റഫ ആശുപത്രിയിലാണ്. ഉടൻ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ 33 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: ബിജി, മക്കൾ: സോനു, ശ്രുതി. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വെൽഫെയർ വിഭാഗം സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി യുവാവ് സൗദിയിലെ താമസസ്ഥലത്ത് മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിലാണ് കോഴിക്കോട് പുന്നശ്ശേരി കാക്കൂര് സ്വദേശി ചെന്നിലേരി വിജയൻ നായരുടെ മകൻ രാജൻ (36) ഹൃദയാഘാതം മൂലം ശനിയാഴ്ച രാവിലെ മരിച്ചത്.
ഉനൈസ ടൗൺ സൂഖിലാണ് യുവാവ് താമസിച്ചിരുന്നത്. ഉനൈസയിൽ വെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.
