കഴിഞ്ഞ നാല് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. 

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്തു നിന്നു ഫ്ലാറ്റിലേക്കു നടന്നു പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചതായാണ് വിവരം. 

കഴിഞ്ഞ നാല് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഖത്തർ അൽ ഖോർ ആശുപത്രി മോർച്ചറിയിൽ. ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ - ലക്ഷ്മി. മകൻ - കൃതീഷ്.

Read also: അസുഖ ബാധിതനായി ഏഴ് വർഷം നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി ഒടുവില്‍ നാടണഞ്ഞു

ഒരുമാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഷാര്‍ജ: ഒരു മാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. പിതാവ് - പടിയത്ത് മൊയ്‍ദീന്‍. മാതാവ് - കാട്ടകത്തു സബിത. സഹോദരി - ഫാത്തിമ. ആബിദ് അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player