ഉലയ്യയിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശിയാണ് മരിച്ചത്.
റിയാദ്: മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ നിര്യാതനായി. ഉലയ്യയിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട് യൂസുഫ് (60) ആണ് മരിച്ചത്. ഭാര്യ: സൈനബ ബീവി. മാതാവ്: അസുമ ബീവി. മക്കൾ: സിദ്ദീഖ്, സബീന. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
Read also: നാട്ടിൽ പോകുന്ന ദിവസം പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഒമ്പത് വർഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
റിയാദ്: ഒമ്പത് വർഷം നാട്ടിൽ പോകാനാവാതെ സൗദി അറേബ്യയിൽ കഴിയുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തൻപീടിക അബൂബക്കറിന്റെ (65) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ കഴിഞ്ഞ മാസം സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയപ്പോൾ അസുഖ ബാധിതനായി ഫെബ്രുവരി 27ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധുക്കളുടെ സമ്മതപത്രം എത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയാക്കാനാകുമെന്നും സാമൂഹിക പ്രവർത്തകര്‍ അറിയിച്ചു. ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.
