റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇദ്ദേഹം.

റി​യാ​ദ്: പ്രവാസി മലയാളി ഹൃ​ദ​യ​സ്​​തം​ഭ​നം മൂ​ലം റിയാദിൽ മരിച്ചു. മ​ല​പ്പു​റം മ​മ്പാ​ട് സ്വ​ദേ​ശി വ​രി​ക്കോ​ട​ൻ അ​ബ്​​ദു​ൽ മു​ത്ത​ലി​ബാ​ണ് മ​രി​ച്ച​ത്. റി​യാ​ദി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇദ്ദേഹം. ആ​രി​ഫ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹാ​രി​സ്, ഹാ​ഫി​ല, യാ​സീ​ൻ, ശാ​ഹു​ൽ, ഉ​നൈ​സ്.

Read Also -  ഇതാണ് ആ ഭാഗ്യവാൻ; ഒരക്കം അകലെ പൊലിഞ്ഞ സ്വപ്നം ഇത്തവണ രമേഷിന്‍റെ കൈപ്പിടിയിൽ, നേടിയത് 22 കോടി

ഹൃദയാഘാതം മൂലം താമസ സ്ഥലത്തുവെച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ദുഖ്നയിൽ ഹൃദയാഘാതം മൂലം മരിച്ച തൃശൂർ വടക്കാഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതുവിന്റെ മൃതദേഹം ദുഖ്നയിൽ ഖബറടക്കി. ദുഖ്നയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്ന കുഞ്ഞീതു ഈ മാസം 22ന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. 

നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയും ഖുറൈമാൻ സൽഹിയ കെ.എം.സി.സി പ്രവർത്തകരും നേതൃത്വം നൽകി. ദുബൈയിൽ ജോലി ചെയ്യുന്ന മരുമകൻ ഷഫീഖ് ഖബറടക്കത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്