ആറ് വർഷത്തോളമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. കോഴിക്കോട് കാരപറമ്പ് കരുവിശ്ശേരി ജനത ബസ് സ്റ്റോപ്പ്‌ സ്വദേശി തിരുത്തിയിൽ മീത്തൽ ബൈത്തുൽ അദ്ഫയിൽ മുഹമ്മദലി (63) ആണ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ മരിച്ചത്. 

റിയാദിൽ ആറ് വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കോയ, മാതാവ്: ബിച്ച, ഭാര്യ: സുനീറ, മകൻ: അദ്‌നാൻ, ഹനാൻ, അഫ്നാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സഹോദരൻ മുഹമ്മദ്‌ ബഷീറിനൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രംഗത്തുണ്ട്.

Read Also -  ഓടുന്നതിനിടെ കാറിന്‍റെ ബോണറ്റ് തുറന്നു; പിന്നാലെ അപകടം, 44കാരൻ സൗദിയിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം