രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഇടുക്കി രാമക്കൽമേട്, കല്ലാർ പട്ടം കോളനി സ്വദേശി പനവിളയിൽ കോമളൻ കുട്ടപ്പനാണ് (58) മരിച്ചത്. മൂന്നര പതിറ്റാണ്ടായി പ്രവാസിയായ കോമളൻ കുട്ടപ്പൻ ദമ്മാമിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ബിന്ദു, മക്കള്‍: സരിഗ, സരിൻ. മരുമകൻ: രാഹുൽ. ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.