മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി പനക്കൽ അബ്ദുല്ലത്തീഫ് (46) ആണ് റിയാദിന് സമീപം അൽഖർജിലെ ആശുപത്രിയിൽ മരിച്ചത്.
ദീർഘകാലമായി അൽഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്ലത്തീഫിനെ 10 ദിവസം മുമ്പാണ് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽഖർജിൽ ഖബറടക്കുന്നതിനായി അൽഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്.
ഭാര്യ: ഉമ്മു സൽമ. മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദ് അഷ്‌റഫ്.
സന്ദർശന വിസയിലെത്തി ഏഴ് ദിവസം കഴിഞ്ഞ് മരണം; മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി
റിയാദ്: സന്ദർശന വിസയിലെത്തി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായ മലപ്പുറം തെച്ചിങ്ങനാടം ഒറുവംബുറം സ്വദേശി അതിരകുളങ്ങര വീട്ടിൽ ജോസഫിൻെറ (72) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യൻ വിമാനത്തിൽ ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോകും.
മരിക്കുന്നതിന് ഏഴ് ദിവസം മുമ്പാണ് സന്ദർശന വിസയിൽ ഭാര്യ മേരിക്കുട്ടിയോടൊപ്പം മകൻറെ അടുത്ത് എത്തിയത്. പിതാവ്: ആൻറണി (പരേതൻ), മാതാവ്: ത്രേസ്യാമ്മ (പരേതൻ), മക്കൾ: ആൻറണി, പ്രീതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...