അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. 

റിയാദ്: കണ്ണൂര്‍ സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചു. അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ - ബുഷറ ഇരിക്കൂര്‍, മക്കള്‍ - സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ, ഫൈസാനുല്‍ ഫളില്‍. സഹോദരങ്ങൾ - അബൂബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ.

Add Asianetnews as a Preferred SourcegooglePreferred

Read also:  പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

മസ്‍തിഷ്കാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: മസ്‍തിഷ്‍കാഘാതം ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാര്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

30 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സാലി നിസാര്‍, അല്‍ വാജിഹ് ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് ബഹ്റൈനില്‍ താമസിച്ചിരുന്നത്. മകള്‍ നസിയ നിസാര്‍ ഏഷ്യന്‍ സ്‍കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കമ്പനി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചുവരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player