നാട്ടിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പ് പ്രവാസി മലയാളി മരിച്ചു. രണ്ട് ദിവസത്തിനകം നാട്ടിൽ പോവുന്നതിനായി വിമാന ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിനിടെയാണ് മരണം.
റിയാദ്: നാട്ടിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പ് മലയാളി ജിദ്ദയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണ് മലപ്പുറം വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) മരിച്ചത്. 40 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹത്തിന് ജിദ്ദ ബാബ് ശരീഫിൽ ആയിരുന്നു ജോലി. രണ്ട് ദിവസത്തിനകം നാട്ടിൽ പോവുന്നതിനായി വിമാന ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിനിടെ ജിദ്ദ ജി.എൻ.പി ആശുപത്രിയിൽ വെച്ച് ബുധനാഴ്‌ചയോടെയാണ് മരണം.
പിതാവ്: പരേതനായ മൊയ്‌ദീൻ, മാതാവ്: ബീരായുമ്മ, ഭാര്യ: റസിയാബി, മക്കൾ: അൻവർ, ഹസ്‌ന, സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽമ. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


