ഒരാഴ്ച മുമ്പ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. അഞ്ചുവർഷമായി പ്രവാസിയാണ്. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം ഏലംകുളം, കുന്നക്കാവ് ചെമ്മാട്ടപ്പടിയിലെ മാണിക്കൻതൊടി മുഹമ്മദലി മൻസൂർ (29) ആണ് മരിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മൻസൂർ അഞ്ചുവർഷമായി പ്രവാസിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരേതനായ അബ്ദുൽ അലി ആണ് പിതാവ്. മാതാവ്: ആസ്യ പൊട്ടക്കുളത്തിൽ, ഭാര്യ: ചോലയിൽ മഠത്തിൽ ഷഹന ഷെറിൻ (മക്കരപ്പറമ്പ്). രണ്ട് വയസുള്ള ഫാത്തിമ ഷെൻസ ഇമാൻ ഏക മകളാണ്. സഹോദരങ്ങൾ: അബ്ദുൽ അസീസ് (ഖത്തർ), അബ്ദുൽ മജീദ് (ജിദ്ദ), ഫസീല.