ദുബായ്: മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  കോഴിക്കോട് ബാലുശേരി കിനാലൂര്‍ പുതിയോട്ടില്‍ ഗോകുലന്റെയും ചന്ദ്രികയുടെയും മകന്‍ അതുല്‍ദാസിന്റെ (27) മൃതദേഹമാണ് ദുബായ് പൊലീസ് അധികൃതര്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 13നാണ് മരണം സംഭവിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ദുബായ് പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അതുല്‍ ദാസിന്റെ കുടുംബവുമായി ബന്ധപ്പെടാനും മൃതദേഹം നാട്ടിലെത്തിക്കാനുമുള്ള നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെ കോണ്‍സുലേറ്റ് ചുമതലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഞായറാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും. ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ കണ്ണോത്ത് അനുഗമിക്കും.