കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ പ്രവാസി യുവാവിനെ കുവൈത്തിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശി അജയനാണ് (35) മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അജയന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.