മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അബുദാബി: പ്രവാസി മലയാളിയെ യുഎഇയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ എടക്കളിയൂര്‍ പുളിക്കല്‍ വീട്ടില്‍ അബൂബക്കര്‍ (65) ആണ് അബുദാബി അല്‍ റഹ്‍ബയിലെ താമസ സ്ഥലത്ത് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ - റംല. മക്കള്‍ - മുഹമ്മദ് അലി, റംഷാദ്, അസ്‍ലം.
നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ പ്രവാസി നിര്യാതനായി. മഹാരാഷ്ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരിച്ചത്. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇഖാമ പുതുക്കാൻ സാധിക്കാഞ്ഞതിനാൽ ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകാൻ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ് മൻഫുഅയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. പിതാവ് - അബ്ദുൽ നസീർ, മാതാവ് - സൈനാബി, ഭാര്യ - റിസ്വാന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ മുംബൈ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ് മാറഞ്ചേരിയുടെ നിർദേത്തെ തുടർന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
Read also: അനധികൃതമായി വാഹന റിപ്പയറിങ് നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍
