വാദിയാൻ സനാഇയ്യയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസീർ പ്രവാസി സംഘം വാദിയാൻ സനാഇയ്യ യൂണിറ്റ് അംഗവും പാലക്കാട് പുതുനഗരം സ്വദേശിയുമായ അബ്ബാസിനെ (44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാദിയാൻ സനാഇയ്യയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ സ്വന്തം വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് അബ്ബാസിന്റെ സ്‍പോൺസർ പൊലിസിൽ വിവരം അറിച്ചതിനെ തുടർന്ന് പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ലഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബ്ബാസ് കോയമ്പത്തൂരിലാണ് നിലവിൽ താമസിക്കുന്നത്. അസീർ പ്രവാസി സംഘം ലഹദ് ഏരിയ റിലീഫ് കൺവീനർ മണികണ്ഠന്റെ നേതൃത്വത്തിൽ മരണാന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
Read also: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
