റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണപ്പെട്ടത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഷുക്കൂര്‍.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണൂർ കമ്പിൽ സ്വദേശി നാറാത്ത് പാമ്പുരുത്തി റോഡിലെ വലിയ പുതിയകത്ത് ഷുക്കൂറാണ് (59) മരിച്ചത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണപ്പെട്ടത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഷുക്കൂര്‍. ഭാര്യ - സീനത്ത് (നാറാത്ത്). മക്കൾ - ഷുഹൈബ്, സുഫൈൽ, മുബ്ഷാം. സഹോദരങ്ങൾ - മഹറൂഫ്, സുബൈദ, താഹിറ, പരേതനായ നാസർ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും.
ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് പ്രവാസി മരിച്ചു
മസ്‍കത്ത്: ഒമാനില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് മലയാളി ഡ്രൈവര്‍ മരിച്ചു. മാവേലിക്കര പടിഞ്ഞാറേനട വടക്കേക്കര തറയില്‍ ടി. തമ്പി (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. മസ്‍കത്തിലെ ദുകം പൊലീസ് സ്റ്റേഷന് സമീപം തമ്പി ഓടിച്ചിരുന്ന ടാങ്കര്‍ ലോറി മറിയുകയായിരുന്നു.
വര്‍ഷങ്ങളായി പ്രവാസിയായിരുന്ന തമ്പനി ഒന്നര വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ഭാര്യ - ഗീത തമ്പി. മക്കള്‍ - വിഷ്‍ണു തമ്പി, അഞ്ജു തമ്പി. മരുമകന്‍ - ഹരി (മസ്‍കത്ത്). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Read also: മൂന്ന് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി യുവാവ് തൂങ്ങി മരിച്ചു
