ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം  നാട്ടിലേക്ക്  അയച്ചു.

Malayali expat from Alappuzha died in Oman afe

സലാല: ആലപ്പുഴ, അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടെ മകൻ  വി.ശ്രീകുമാർ (44)  ഒമാനിലെ സലാലയിൽ നിര്യാതനായി. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ശ്രീകുമാർ  ഞായറാഴ്ചയാണു മരണപെട്ടത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം  നാട്ടിലേക്ക്  അയച്ചു.  വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ് - ഇന്ദിരാദേവി. ഭാര്യ - അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാർ. മകൻ - ഋഷികേശ്.

Read also: പ്രവാസി സമൂഹിക പ്രവർത്തകന്‍ സത്താർ കായംകുളം നിര്യാതനായി

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
റിയാദ്: കഴിഞ്ഞ മാസം നാലിന് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി സബീർ അലിയുടെ മൃതദേഹം സംസ്കരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയുടെ (42) മൃതദേഹമാണ് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ ഖബറടക്കിയത്. 

വർഷങ്ങളായി ബുറൈദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു സബീര്‍ അലി. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നേതൃത്വം നൽകി. സൗദിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് ഖബറടക്കം വൈകാൻ കാരണമെന്ന് കെ.എം.സി.സി ഭാരവാഹി ബഷീർ വെള്ളില പറഞ്ഞു. ലാമിയയാണ് സബീറിന്റെ ഭാര്യ. മക്കള്‍ - ആലിയ, ആദില്‍.

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ച കേസ്; അധ്യാപകന് ഏഴുവര്‍ഷം കഠിന തടവ്
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്. ഏഴു വര്‍ഷത്തെ കഠിന തടവിന് പുറമെ 50000 രൂപ പിഴയും അടയ്ക്കണം. നാദാപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. 

ഈവര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വടകര മേമുണ്ടയിലെ ഗവ. സ്കൂളിലെ അധ്യാപകനായ ലാലുവിനെ (45) ചോമ്പാല പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്ക് അഴിയൂരിലെ സ്കൂളിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ മൊഴിയെടുത്തശേഷം കേസെടുത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം....

Latest Videos
Follow Us:
Download App:
  • android
  • ios