സഹമിലെ സനായയില്‍ പെട്രോള്‍ സ്റ്റേഷനകത്ത് കട നടത്തി വരികയായിരുന്നു.
മസ്‍കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂട് മനോജ് ഭവനില്‍ മനോജ് കുമാര്‍ (49) ആണ് മരിച്ചത്. സഹമിലെ സനായയില്‍ പെട്രോള്‍ സ്റ്റേഷനകത്ത് കട നടത്തി വരികയായിരുന്നു.
പിതാവ് - ശിവദാസന്‍. മാതാവ് - ഉഷ. ഭാര്യ - ശ്രീജ. മക്കള്‍ - ഐശ്വര്യ, അര്‍ജുന്‍. മൃതദേഹം സഹം ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
Read also: മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. മൂവാറ്റുപുഴ ചിലവ് പുത്തന്‍ വീട്ടില്‍ യൂസുഫ് മൗലവി (45) ആണ് നാട്ടില്‍ നിര്യാതനായത്. ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിക്കുകയും ശനിയാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖബറടക്കി.
Read also: യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ്
