ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് മരണപ്പെട്ട സഫ്‌വാ. മാതാവ്: ജാസ്‌മിൻ സമീർ. സഫ്‌വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ആഴ്ചകൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ് ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായത്. ഒമാൻ ഒബ്സർവർ ദിനപ്പത്രത്തിലെ ജീവനക്കാരനായിരുന്ന ഷാജി വർഗ്ഗീസ് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്കു നാട്ടിൽ പോയത്.
ഭാര്യ: ജെസ്സി ഷാജി (സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ജീവനക്കാരി). മക്കൾ: അയ്റിൻ, അയ്ലിൻ. സംസ്കാര ശുശ്രുഷ ഫെബ്രുവരി 21 ആം തീയതി ബുധനാഴ്ച്ച് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.
