നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. 

ഷാര്‍ജ: ഒരു മാസം മുമ്പ് യുഎഇയില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. പിതാവ് - പടിയത്ത് മൊയ്‍ദീന്‍. മാതാവ് - കാട്ടകത്തു സബിത. സഹോദരി - ഫാത്തിമ. ആബിദ് അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: യുവ പ്രവാസി വ്യവസായി സൗദി അറേബ്യയില്‍ നിര്യാതനായി

പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു
സലാല: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. നെല്ലനാട് സ്വദേശി ചാലുവിള പുത്തൻ വീട്ടിൽ സജീവൻ രാഘവൻ (57) ആണ് ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മണപ്പെട്ടത്. ദീർഘ നാളായി സലാല ചൗക്കിൽ വാച്ച് റിപ്പയർ കട നടത്തി വരികയായിരുന്ന സജീവൻ രാഘവൻ തിങ്കളാഴ്ച രാത്രി താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്.

ഭാര്യ - മഞ്ജു മൂന്ന് മക്കളുണ്ട്. മൃതദേഹം ഇപ്പോള്‍ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
YouTube video player