ഡ്രൈവറായി ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിയായ പ്രവാസിയാണ് മരണപ്പെട്ടത്.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പാലക്കാട് ഷൊർണൂർ കനയം സ്വദേശി വെട്ടിക്കാട്ടിൽ മുഹമ്മദ്‌ അഷ്‌റഫ് (46) ആണ് മരിച്ചത്. നെഞ്ചു വേദനയെ തുടർന്ന് റിയാദ് കിങ്‌ അബ്ദുല്ല റോഡിലെ ഡോ. ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിൽ ഡ്രൈവറായാണ് അഷ്‌റഫ് ജോലി ചെയ്തിരുന്നത്. 

പിതാവ് - അബ്ദുസലാം (പരേതൻ), മാതാവ് - ആസ്യ, ഭാര്യ - സീനത്ത്, മക്കൾ - മുഹമ്മദ്‌ അർഷാദ്, മുഹമ്മദ്‌ അനാൻ, മുഹമ്മദ്‌ മുസ്തഫ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനായി സഹോദരൻ ഉസ്മാൻ, റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റിയാസ് തിരൂർക്കാട്, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം