മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

റിയാദ്: റിയാദ്: അവധിക്ക് നാട്ടിൽ പോയി നാല് ദിവസങ്ങൾക്ക് മുമ്പ് തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം ബിസ്മില്ലാ മന്‍സിലില്‍ സൈനുൽ ആബിദ് (38) ആണ് മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാവിലെ സ്‌പോണ്‍സര്‍ മുറിയിലെത്തി ഇദ്ദേഹവുമായി സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞ് സ്പോൺസർ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. 

തുടര്‍ന്ന് സ്പോൺസർ താമസസ്ഥലത്തെത്തി വാതിലില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ സംശയം തോന്നി മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരേതരായ അബ്ദുല്‍ റഹിമിന്റെയും സാറാ ബീവിയുടെയും മകനാണ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.