30 വർഷത്തോളമായി റിയാദിലുണ്ടായിരുന്ന അദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൂന്ന് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി സ്വദേശി, പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദിന്റെ മകൻ യൂസുഫ് (56) ആണ് റിയാദിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
30 വർഷത്തോളമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൂന്ന് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. മാതാവ് - ഖദീജ, ഭാര്യ - മൈമൂന, മക്കൾ - മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ. മരുമക്കൾ - കുളങ്ങര റജുല, മച്ചുപറമ്പിൻ നൗഷാദ്, കാണിത്തൊടി ആഷിഖ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷബീർ കളത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
