സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അബുദാബി: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വയനാട് തൃക്കൈപ്പറ്റ തെങ്ങനാ മോളോത്ത് ജിതിന്‍ വര്‍ഗീസ് (29) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജീതിന്‍ വര്‍ഗീസിനെ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.

മേപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി കുഞ്ഞിന്റെയും വാഴവറ്റ എ.യു.പി സ്‍കൂള്‍ അധ്യാപികയായ ലിസിയുടെയും മകനാണ്. സഹോദരി - ചിഞ്ചു അജി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം നടപടികള്‍ വൈകുന്നേരത്തോടെ സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also:  കൈയിലിരുന്ന മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പൊള്ളലേറ്റു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര കീഴല്‍മുക്ക് മുടപ്പിലാവില്‍ വേണു കല്ലായില്‍ (60) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

പരേതനായ പത്മനാഭന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ - സുജാത. മക്കള്‍ - സുരഭി, സുവര്‍ണ. മരുമക്കള്‍ - പ്രശാന്ത് ആര്‍ നായര്‍, വിജയകുമാര്‍. സഹോദരങ്ങള്‍ - രാധാകൃഷ്ണന്‍. സുരേഷ് ബാബു. വേണു ജോലി ചെയ്‍തിരുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബഹ്റൈന്‍ പ്രതിഭ, ബി.കെ.എസ്.എഫ് എന്നീ പ്രവാസി സംഘടനകളും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു