ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാളായിരുന്നു 'സതൃണ്ണൻ' എന്ന് പരിചയക്കാർ വിളിക്കുന്ന സത്യദേവൻ. 40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായ ഇദ്ദേഹം ഖസീം പ്രവാസി സംഘം അംഗമായിരുന്നു. 

റിയാദ്: രക്തസമ്മർദം ഉയർന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചൽ പെരുമണ്ണൂർ സ്വദേശി അറക്കൽ പാറവിള പുത്തൻവീട്ടിൽ സത്യദേവനാണ് (67) മരിച്ചത്. സൗദിയിലെ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ നാഷനൽ ആശുപത്രിയിലായിരുന്നു. 

ബുറൈദയിലെ ആദൃകാല പ്രവാസികളിൽ ഒരാളായിരുന്നു 'സതൃണ്ണൻ' എന്ന് പരിചയക്കാർ വിളിക്കുന്ന സത്യദേവൻ. 40 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായ ഇദ്ദേഹം ഖസീം പ്രവാസി സംഘം അംഗമായിരുന്നു. നാല് മാസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. തങ്കമണിയാണ് ഭാര്യ. മക്കൾ - സൗമ്യ, അരുൺ. മരുമക്കൾ - റാം മോഹൻ, അക്ഷര.മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുന്നതിനായി ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്.

Read also: വിസിറ്റിങ് വിസയിൽ പിതാവിന്റെ അടുത്തെത്തിയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
റിയാദ്: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.റ്റി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. 

ജോലിയുമായി ബന്ധപ്പെട്ട് സൗദിയിലെത്തിയ ഇദ്ദേഹം കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ സ്വയം ഡ്രൈവ് ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടായിരുന്നു മരണം. ഭാര്യ - കൈനകരി പത്തിൽ അനീറ്റ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ - ജോയാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജയ്ഡൻ അന്ന ചെറിയാൻ. അൽ ഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.