അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ജഹ്റ ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കുവൈത്ത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍ - 44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ജഹ്റ ഹോസ്‍പിറ്റലില്‍ ചികിത്സയിലായിരുന്നു.

പരേതനായ അബ്‍ദുല്ലക്കുട്ടി കുണ്ടത്തിലിന്റെയും മറിയയുടെയും മകനാണ്. ഭാര്യ - ഫൗസിയ. മക്കള്‍ - ഫാത്തിമ ഫിദ, മുഹമ്മദ് തസ്‍നീം, മുഹമ്മദ് യാസീന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

Read also: മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മൂവാറ്റുപുഴ പായിപ്ര മേക്കാലില്‍ മൈതീന്‍ (37) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു.

ഭാര്യ ഫസീല ജുബൈലിലെ കിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായിരുന്നു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. ആശ്രയ മൂവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്നു മൈതീന്‍. നിര്യാണത്തില്‍ ആശ്രയ പ്രസിഡന്റ് അഷ്‍റഫ് മൂവാറ്റുപുഴ അനുശോചിച്ചു.