റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ് (56) ആണ് മരിച്ചത്.
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ് (56) ആണ് മരിച്ചത്. പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ് നുഹ്, മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
Read also: താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: മലയാളി യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൂക്കിപ്പറമ്പ് കുണ്ടുകുളം സ്വദേശി പരേടത്ത് മുഹമ്മദ് ഷാഫി (54) ആണ് ഉമ്മുല്‍ഖുവൈനില്‍ മരിച്ചത്. ഫോര്‍ക്ക് ലിഫ്റ്റ് കമ്പനി നടത്തി വരികയായിരുന്നു. പരേടത്ത് കുഞ്ഞിന്‍-കുഞ്ഞാച്ചു ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ, മക്കള്‍: ആസിഫ്, ഉമര്‍, ഷിഫാന.
മലയാളി അഭിഭാഷകന്‍ യുഎസില്‍ കാറപകടത്തില്‍ മരിച്ചു
ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം.
ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിൽ, കൂടൽ സ്വദേശി ഷീല ജോസഫ് ദമ്പതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More - ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായി നാട്ടിൽ നിര്യാതനായി
