മകളുടെ നിക്കാഹിന് നാട്ടില്‍ പോയിരുന്ന അദ്ദേഹം രണ്ടാഴ്‍ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യുഎഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.
ദുബൈ: ന്യുമോണിയ ബാധിതനായി യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് വെങ്കിടങ് സ്വദേശി വി.എം അബ്‍ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
35 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ അദ്ദേഹം സഹോദരന്‍ മുഹമ്മദ് റാഷിദിനൊപ്പം ഹസ്സന്‍ അല്‍ ജനാഹി ടെക്നിക്കല്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു. മകളുടെ നിക്കാഹിന് നാട്ടില്‍ പോയിരുന്ന അദ്ദേഹം രണ്ടാഴ്‍ച മുമ്പാണ് മടങ്ങിയെത്തിയത്. മര്‍ക്കസ് യുഎഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡന്റും ദുബൈ മര്‍കസ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്നു.
പരേതനായ ആര്‍.കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജമ്മയുടെയും മകനാണ്. ഭാര്യ - ഖൈറുന്നിസ. മക്കള്‍ - ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി. കണ്ണോത്ത് ജുമാ മസ്‍ജിദില്‍ ഖബറടക്കും.
Read also: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു
യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു
അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.
അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അവധിക്ക് നാട്ടില്‍ പോയ ശേഷം ഒരു വര്‍ഷം മുമ്പാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. പിതാവ്: നസീര്‍, മാതാവ്: സുലൈഖ, സഹോദരി: ഫാത്വിമത് ശംന.
മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ
യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം
ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍
മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തത്. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
