നടപടികളില്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.

മസ്കത്ത്: തൃശൂര്‍ സ്വദേശിയായ പ്രവാസി ഒമാനില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്‍തിരുന്ന തൃശൂര്‍ ചുണ്ടല്‍, പുളിനാംപറമ്പില്‍ ശങ്കുണ്ണിയുടെ മകന്‍ ഷിബു (52) ആണ് മരിച്ചത്. ഗുബ്രയില്‍ മെയിന്റനന്‍സ് ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം.

നടപടികളില്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‍കാര ചടങ്ങളുകള്‍ വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് - സുമിത്ര. ഭാര്യ - ബിന്ദു. മക്കള്‍ - ആദിത്യന്‍ (റോയല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി), അനാമിക (ഡി പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), സഹോദരി - ഷീല സുബ്രഹ്മണ്യന്‍.

Read also: മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
മസ്‍കത്ത്: ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് വിലായത്തിലായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

അപകട വിവരം ലഭ്യമായ ഉടന്‍ തന്നെ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player