ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഏതാനും നാൾ മുമ്പ് അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ജോർജ് (56) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് 18-ലെ ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ശനിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ കലാ സാംസ്കാരിക വേദി യൂനിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Read also: സൗദി അറേബ്യയില്‍ പാലത്തിൽ നിന്ന് ബസ് താഴെ വീണു ഒരു മരണം, നിരവധി പേർക്ക് പരിക്ക്
വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
റിയാദ്: കഴിഞ്ഞ ദിവസം സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്-ബിഷ റോഡിൽ ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ (56) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജുമുഅ നമസ്ക്കാരത്തിന് ശേഷം ജനാസ നമസ്കാരം നടത്തി മഹാല റോഡിലുള്ള കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.
ചൊവ്വാഴ്ച ജോലി ആവശ്യാര്‍ത്ഥം ഖമീസില്‍ നിന്ന് ബിഷയിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിന്റെ കാറിൽ ഖൈബര്‍ ജനൂബില്‍ വെച്ച്, സ്വദേശി പൗരൻ ഓടിച്ച എതിര്‍ ദിശയില്‍നിന്ന് വന്ന പിക്കപ്പ് ഇടിച്ചായിരുന്നു അപകടം. അബ്ദുൽ സലാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്‍മാനായിരുന്നു. രണ്ട് മക്കളുണ്ട്.
