ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്.

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ പ്രവാസി യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. പിതാവ് മധു ഒമാനില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ നന്ദുവും മസ്‍കത്തിലാണ്.

Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. മൂവാറ്റുപുഴ ചിലവ് പുത്തന്‍ വീട്ടില്‍ യൂസുഫ് മൗലവി (45) ആണ് നാട്ടില്‍ നിര്യാതനായത്. ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിക്കുകയും ശനിയാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖബറടക്കി.

Read also: യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ്