സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.
റിയാദ്: കുവൈത്തില്‍ നിന്ന് പോയ ഇന്ത്യക്കാരുടെ ഉംറ തീര്‍ത്ഥാടക സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു. മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണ് മരിച്ചത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. കുടെയുണ്ടായിരുന്ന ഇവരുടെ മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാരപരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. അപകട വിവരം പുറത്തറിയാൻ വൈകി. അല്‍റഫഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഖബറടക്കുകയായിരുന്നു. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹബൂബ്, നസീര്‍ മറ്റത്തൂര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Read also: സന്ദർശക വിസയില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: നാല് പതിറ്റാണ്ടിലധികമായി സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. കൊല്ലം ചവറ സ്വദേശി തൃപ്തി വീട്ടിൽ നബീൽ (72) ആണ് മരിച്ചത്. 43 വർഷമായി സൗദിയിൽ പ്രവാസിയാണ്. കമ്പനികൾക്ക് വിവിധ നിർമാണ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്.
നിരവധി വർഷം ജിദ്ദ ബാബ് മക്ക പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. എട്ട് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ - മൈമൂനത്ത്, മക്കൾ - ഫായിസ്, അഷ്‌ഫാഖ് (മക്ക), ആയിഷ (ഷാർജ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകൻ അഷ്‌ഫാഖ് അറിയിച്ചു.
Read also: പ്രവാസി മലയാളി യുവാവ് ബഹ്റൈനിലെ ആശുപത്രിയില്‍ മരിച്ചു
