വർഷങ്ങളായി റാസൽഖൈമയിൽ പ്രവാസ ജീവിതം തുടരുന്ന സൽമ ചികിൽസാർഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. 

റാസൽഖൈമ: ചികിത്സക്കായി നാട്ടിൽ പോയിരുന്ന പ്രവാസി വനിത നിര്യാതയായിയ തൃശൂർ പെരുമ്പിലാവ് സ്വദേശിനി സൽമ റസാഖ് (44) ആണ് മരിച്ചത്. വർഷങ്ങളായി റാസൽഖൈമയിൽ പ്രവാസ ജീവിതം തുടരുന്ന സൽമ ചികിൽസാർഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുൻ സെക്രട്ടറിയും റാസൽഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. റാക് ചേതനയുടെ നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാൻ റസാഖ്.

Read also: പറന്നുയരാന്‍ മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേയില്‍ ഫയര്‍ എഞ്ചിനുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം. സൗദി കുടുംബമാണ് അപകടത്തില്‍പെട്ടത്. സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്. ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.

Read also: പറന്നുയരാന്‍ മുന്നോട്ടു നീങ്ങിയ വിമാനം റണ്‍വേയില്‍ ഫയര്‍ എഞ്ചിനുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു