മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈ: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോഡ് ദേലംപാടി ഊജംബാടി കെ.സി ഹൗസില്‍ കെ.സി ഹുസൈന്‍ (39) ആണ് ദുബൈയില്‍ മരിച്ചത്. പിതാവ് - പരേതനായ മുഹമ്മദ്. മാതാവ് - ആയിഷ. ഭാര്യ - മുഹ്‍സിന. മക്കള്‍ - നബാന്‍, നുബ്‍ല, നബില. സഹോദരങ്ങള്‍ - ഇസ്‍മയില്‍, ഹസന്‍, ഉമ്മര്‍, ഇഹ്‍സാന്‍, മൂസാന്‍, കബീര്‍, ആബിദ്, മിസ്റിയ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: ഖത്തറില്‍ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ ബഹ്റൈനില്‍ നിര്യാതനായി
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ നിര്യാതനായി. കൊടുവള്ളി കരുവന്‍പൊയില്‍ നിസാര്‍ - സലീന ദമ്പതികളുടെ മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒന്‍പത് മാസത്തോളം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് വെന്റിലേറ്റര്‍ സൗകര്യങ്ങളോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

അസുഖം കൂടിയതിനെ തുടര്‍ന്ന് വീണ്ടും സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‍ചയായിരുന്നു അന്ത്യം. മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കും. സഹോദരങ്ങള്‍ - ഫാത്തിമ നഫ്‍ലിന്‍, മുഹമ്മദ് നസ്‍മില്‍.

Read also: പ്രവാസി മലയാളി കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയുടെ മൊഴിയിൽ നിർണായക വെളിപ്പെടുത്തൽ