നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുഷൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിൽ മരിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ലുവെട്ട് കുഴിയിൽ അബൂബക്കർ മകൻ നൗഫൽ (39) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുഷൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - ശുക്രത്ത്, മക്കൾ - ഹൻസൽ റബ്ബാൻ, ഇസ മഹ്റ. കുടുംബത്തോടൊപ്പമാണ് നൗഫല്‍ ഖമീസ് മുഷൈത്തില്‍ താമസിച്ചിരുന്നത്.

Read also: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുസ്തഫ സൈദ് അലിയാണ് (69) ഉമ്മുൽ ഹമാമിലെ ജോലി ചെയ്യുന്നിടത്തെ താമസസ്ഥലത്ത് മരിച്ചത്. റിയാദിൽ കുടുംബത്തൊടൊപ്പമായിരുന്നു താമസം. ഭാര്യ - ഷീജ മുസ്തഫ, മകൻ - നബീൽ മുസ്തഫ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, മഹബൂബ് കണ്ണൂർ എന്നിവർ രംഗത്തുണ്ട്.

Read also: ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മലയാളി ഉംറ തീർഥാടക മക്കയിൽ മരിച്ചു
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട്‌ സ്വദേശിനി മക്കയിൽ നിര്യാതനായി. ആലത്തൂർ സ്വദേശിനി ആമിന (77) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മക്ക കിങ് ഫൈസൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. അതിനിടയിൽ രോഗം മൂർച്ഛിക്കുകയും തിങ്കളാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു. 

ഭർത്താവ് മുസ്തഫ ഹാജി, മക്കളായ ഫസീല, റൈഹാന, മരുമക്കൾ ഇബ്രാഹിം, യഅക്കൂബ്, പേര മകൻ ജുമാൻ എന്നിവരുടെ കൂടെ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. വിവരമറിഞ്ഞ് മകൻ സലീമും ഭാര്യ റഹ്മത്തും നാട്ടിൽ നിന്നും മക്കയിലെത്തി. മറ്റൊരു മകൾ - റാഷിദ, മരുമകൻ - റഫീഖ്. 

Read also:  പരിക്കേറ്റ് നാട്ടിലേക്ക് പുറപ്പെടാനെത്തിയ പ്രവാസിയെ എയര്‍പോർട്ടിന് മുന്നിൽ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്