മെക്കാനിക്കല്‍ എഞ്ചിനീയറായ അജീഷ് കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ജോലിയുടെ ഭാഗമായാണ് കുറച്ച് നാളായി ദുകമിലെത്തിയത്. 

മസ്‍കത്ത്: പ്രവാസി മലയാളിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കായംകുളം കരിയിലകുളങ്ങര സ്വദേശി അജീഷ് (37) ആണ് മരിച്ചത്. ദുകമിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മെക്കാനിക്കല്‍ എഞ്ചിനീയറായ അജീഷ് കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ജോലിയുടെ ഭാഗമായാണ് കുറച്ച് നാളായി ദുകമിലെത്തിയത്. അജീഷ് ഡിപ്രഷന്‍ രോഗിയായിരുന്നുവെന്ന് ബന്ധു പറഞ്ഞു.

ഭാര്യ - യോഗിത. മകന്‍ - അഭിനവ്. പിതാവ് - വിജയന്‍. മാതാവ് - മോളമ്മ. ദീപ സഹോദരിയാണ്. ജ്യേഷ്‍ഠ്യന്‍ നേരത്തെ മരണപ്പെട്ടിരുന്നു. നഴ്‍സായ ഭാര്യ സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. മൃതദേഹം സലാല വഴി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.