താമസസ്ഥലത്ത് കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓഡിനേറ്ററായിരുന്നു.

റിയാദ്: കിഴക്കൻ സൗദിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു. മലപ്പുറം മാളിയേക്കൽ സ്വദേശി റഷീദ് കുഞ്ഞിമൊയ്‌ദീൻ എന്ന കരുവാടൻ അബ്ദുൽ റസാഖ് (50) ആണ് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്‍റെ (മവാസ) സൗദി കോഓഡിനേറ്ററായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്ദുൽ മജീദ്, അബ്ദുൽ മുനീർ.
Read Also - പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു
സൗദി MoH റിക്രൂട്ട്മെന്റ്-വനിതാ നഴ്സുമാര്‍ക്ക്
അഭിമുഖം 2023 നവംബര്‍ 26 മുതല് 28 വരെ കൊച്ചിയിൽ.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള വനിതാ നഴ്സുമാര്‍ക്ക് അവസരങ്ങള്‍ ഒരുക്കുന്നതാണ് റിക്രൂട്ട്മെന്റ് . ഇതിനായുളള അഭിമുഖം 2023 നവംബര്‍ 26 മുതല് 28 വരെ കൊച്ചിയിൽ നടക്കും. എമർജൻസി റൂം (ER), ജനറൽ ഡിപ്പാര്‍ട്മെന്റ്, ICU മുതിർന്നവർ, മിഡ്‌വൈഫ്, പീഡിയാട്രിക് ഐസിയു എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് (വനിതാ നഴ്സുമാര്‍ക്ക്) അവസരം. നഴ്സിങില്‍ ബിരുദമോ/PBbs യോഗ്യതയും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ഉദ്യോഗാർത്ഥികളും ഇന്റർവ്യൂ സമയത്ത് സാധുവായ പാസ്പോർട്ട് ഹാജരാക്കണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് നവംബർ 16 നകം അപേക്ഷിക്കാവുന്നതാണ്.
Read Also - ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...