പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു
കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിൽ (26) ആണ് ഒമാനിലെ റൂവിയിൽ മരിച്ചത്.

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് കല്ലായി പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡ് അനുഗ്രഹ റസിഡൻസിൽ താമസിക്കുന്ന പള്ളിനാലകം റാഹിൽ (26) ആണ് ഒമാനിലെ റൂവിയിൽ മരിച്ചത്. പിതാവ്: കുറ്റിച്ചിറ പലാക്കിൽ മാളിയേക്കൽ നൗഷാദ് (റാഷ-സെൻഞ്ചുറി കോംപ്ലക്സ് ) മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങൾ: റഷ, ഹെയ്സ.
അതേസമയം മറ്റൊരു മലയാളിയും ഒമാനില്‍ മരണപ്പെട്ടു. കണ്ണൂർ കസാനക്കോട്ട സ്വദേശി വി പി ഹുസൈൻറെ (കണ്ണൂർ മെറിഡിയൻ പാലസ് ഉടമ) മകൻ ഹാഫിസ് (37) (ഫുഡ്ലാൻഡ്സ് റസ്റ്റോറന്റ് അൽ ഖ്വയർ) ആണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്. മാതാവ്: പി.പി.സാബിറ, ഭാര്യ: അഫ്ര, മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്. സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന (മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).
Read Also - കാനഡയിലും സൗദിയിലും വന്‍ തൊഴിലവസരങ്ങള്‍, ശമ്പളം മണിക്കൂറില്‍ 2600 രൂപ വരെ; ഇപ്പോള്‍ അപേക്ഷിക്കാം
അന്താരാഷ്ട്ര യാത്രക്കാര്‍ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; നിയന്ത്രണം കടുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കറ്റ്: അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്കിൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബർ 29 മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല.
ബോക്സുകൾ കൂടുതലുണ്ടെങ്കിൽ പ്രത്യേക അനുമതി തേടണം. നിശ്ചിത തുക അടയ്ക്കുകയും വേണം. നേരത്തെ 30 കിലോയാണ് ചെക്കിൻ ബാഗേജ് അനുവദിച്ചിരുന്നത്. ചെക്കിൻ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകാം. എന്നാൽ അനുവദിച്ച തൂക്കം കൃത്യമായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന. ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ അനുവദനീയമായ തൂക്കത്തിന്‌റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് 8.5 റിയാൽ എന്ന നിരക്കിൽ അധികം നൽകണം. രണ്ടിൽ കൂടുതൽ വരുന്ന ഓരോ ബോക്സിനും ഇത്തരത്തിൽ അധിക തുക നൽകേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...