Asianet News MalayalamAsianet News Malayalam

ജോലിക്കിടെ ശാരീരിക അസ്വസ്ഥത; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

malayali expatriate died due to heart attack
Author
First Published May 22, 2024, 6:35 PM IST

റിയാദ്: പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ദമ്മാമിൽ ഹൃ
ദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ ആകസ്മിക വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദുഖത്തിലാഴ്ത്തി. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിയായ സോന, എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ അനു എന്നിവർ മക്കളാണ്.

ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളും ദമ്മാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരുമാണ്. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.

Read Also - ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി (53)  ആണ് റിയാദിൽ മരിച്ചത്. പിതാവ്: ഉണ്ണി കാരി (പരേതൻ), മാതാവ്: തങ്കമണി (പരേത), ഭാര്യ: സുനിത, മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്. 

മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ  വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios