ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. ആലപ്പുഴ ചേപ്പാട് സ്വദേശിയാണ് മരിച്ചത്. നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ ചേപ്പാട് സ്വദേശി ബിജു (57) മലസിലെ ഒബൈദ് ആശുപത്രിയിൽ ആണ് മരിച്ചത്. റിയാദിലെ ഹെൽത്ത് ഓയാസിസ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജെസ്സിയാണ് ഭാര്യ. മക്കൾ: എയ്ഞ്ചൽ, ജോയൽ. എൻ സി. ചാക്കോയാണ് പിതാവ്, മാതാവ്: ശാന്തമ്മ ചാക്കോ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ ഒബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രമുഖ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ബിജു ജോലി ചെയ്തിരുന്ന കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.