മനാമ: രണ്ടാഴ്ച മുന്‍പ് നാട്ടില്‍ നിന്ന് തിരികെയെത്തിയ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി. തിരുവനന്തപുരം വെള്ളറട സ്വദേശി അജയകുമാറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.