പ്രഭാത നമസ്കാരത്തിന് ശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ തലശ്ശേരി ധര്‍മ്മടത്തെ വയ്യാപ്പറത്ത് ബഷീർ (64) ആണ് റൂവിയിൽ കുഴഞ്ഞ് വീണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിന് ശേഷം താമസ സ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു.
നേരത്തെ, ടെലിഫോൺ കാര്‍ഡ് കച്ചവടമായതിനാല്‍ ടെലിഫോൺ കാര്‍ഡ് ബഷീര്‍ക്ക എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. റൂവി, മത്ര തുടങ്ങിയ സ്ഥലങ്ങളില്‍ സൗഹൃദവലയമുള്ള വ്യക്തിയാണ്. പിതാവ്: ഇസ്മായീൽ. മാതാവ്: ഖദീജ. ഭാര്യ: റിസ്‍വത്ത്. റൂവിയിൽ ബിസിനസ് നടത്തുന്ന സലീം സഹോദരനാണ്.


