Asianet News MalayalamAsianet News Malayalam

അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് മൂന്നുമാസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്.

malayali expatriate died in saudi arabia due to heart attack
Author
First Published Dec 14, 2023, 9:13 PM IST

റിയാദ്: അവധി കഴിഞ്ഞ് മൂന്നുമാസം മുമ്പ് നാട്ടിൽനിന്നെത്തിയ മലയാളി സൗദിയിൽ മരിച്ചു. ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജനാണ് ഹൃദയാഘാതം മൂലം അൽഗാത്ത് ആശുപത്രിയിൽ നിര്യാതനായത്.

 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. നാട്ടിൽ അവധിക്ക് പോയിട്ട് മൂന്ന് മാസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ: സതി. മക്കൾ: ധന്യ, ദിവ്യ. മരുമകൻ: സന്തോഷ്. കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയുടെയും അൽഗാത്ത് കെ.എം.സി.സി ഏരിയാകമ്മിറ്റിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരുന്നു.

Read also - ലോറിക്കുള്ളിൽ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

Latest Videos
Follow Us:
Download App:
  • android
  • ios