റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ
തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചത്. മൃതദേഹം ഈ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.
Read Also - പരിശീലനത്തിനിടെ സൗദി യുദ്ധവിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു
ഡെലിവറി വാഹനത്തിന് പിന്നിൽ സ്വദേശിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ വർക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി കുരുവിളയാണ് (49) മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരൻറെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തൊട്ടുടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ലവ്ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
