മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി ഹാരിസിനെ (33)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം മുഹറഖില്‍ കട നടത്തുകയായിരുന്നു. കടയ്ക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.